പുന്നയൂര്‍ മന്നലാംകുന്ന് കെ കരുണാകരന് ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ലീഡര്‍ കെ കരുണാകരന് ചരമദിനാചരണത്തിന്റെ ഭാഗമായി പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. മന്നലാംകുന്ന് സെന്ററില്‍ പുന്നയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി.എം സൈതലവി ഉദ്ഘാടനം ചെയ്തു .മുസ്തഫ പണിക്കവീട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. ബിതേഷ് വലിയകത്ത് ലീഡര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പി.കെ ഷെഹീര്‍, ഷാജി ഹംസ, അലി വടക്കയില്‍, അലി തണ്ണിത്തുറക്കല്‍, നിസാര്‍ കിഴക്കൂട്ട് എന്നിവര്‍ സംസാരിച്ചു.
ടി.സി. നിസാര്‍, മന്‍സൂര്‍ ആലത്തയില്‍, ആര്‍എ ഷെഫീഖ് ,എന്‍.ബി നവാസ്, കെഎം നിസാം, എന്നിവര്‍ നേതൃത്വം നല്കി. ചടങ്ങില്‍
ആദരണീയം 2022 റവന്യൂ ജില്ലാ കലോത്സവത്തില്‍ ഇംഗ്ലീഷ് സ്കിറ്റില്‍ ഒന്നാം സ്ഥാനം നേടിയ മന്ദലാംകുന്ന് സ്ക്കൂളിലെ പ്രതികളേയും സംസ്ഥാന സ്ക്കൂള് അധ്യാപക കായികമേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇപി ഷിബു മാസ്റ്ററെയും ചടങ്ങില്‍ ആദരിച്ചു.
യൂസുഫ് തണ്ണിത്തുറക്കല്‍ സ്വാഗതവും ഷാഹുല്‍ പള്ളത്ത് നന്ദിയും പറഞ്ഞു
Home BUREAUS PUNNAYURKULAM പുന്നയൂര്‍ മന്നലാംകുന്ന് കെ കരുണാകരന് ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ലീഡര്‍ കെ കരുണാകരന് ചരമദിനാചരണത്തിന്റെ ഭാഗമായി...