കുട്ടഞ്ചേരി ഗവ.എല്‍.പി സ്‌കൂളില്‍ നടന്ന് വന്നിരുന്ന കിഡ് ഫെസ്റ്റ് മുകുളം സമാപിച്ചു.

Advertisement

Advertisement

കുട്ടഞ്ചേരി ഗവ.എല്‍.പി സ്‌കൂളില്‍ നടന്ന് വന്നിരുന്ന കിഡ് ഫെസ്റ്റ് മുകുളം സമാപിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എ.മനോജ് അധ്യക്ഷനായി.പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാല്‍ മുഖ്യാതിഥിയായി. മുത്തശ്ശി, മുത്തശ്ശന്‍മാരെ ആദരിക്കുന്ന ജന്മാന്തര സൃകൃതം എന്ന ചടങ്ങും സംഘടിപ്പിച്ചിരുന്നു. എല്‍.എസ്.എസ് വിജയി വൈഗയ്ക്ക് ബ്ലോക്ക് മെമ്പര്‍ ഡോ.വി.സി.ബിനോജ് മാസ്റ്റര്‍ ഉപഹാരം സമര്‍പ്പിച്ചു.ജി.കെ.ഫെസ്റ്റ് വിജയികള്‍ക്കുള്ള സമ്മാന ദാനം വാര്‍ഡ് മെമ്പര്‍ സ്വപ്ന പ്രദീപ് നിര്‍വ്വഹിച്ചു. വരവൂര്‍ പഞ്ചായത്തംഗം വി.ടി.സജീഷ്, പ്രധാന അധ്യാപിക എ.ജെ.അല്‍ഫോന്‍സ,മുന്‍ പ്രധാന അധ്യാപകരായ ടി.എം.കമറുദ്ധീന്‍, ജോളിയമ്മ മാത്യു, സമിതി ഭാരവാഹികളായ ശ്യാമ ദേവദാസ്, കെ.വി.ഷൈബു, സജിത ജനാര്‍ദ്ധനന്‍, കെ.ശാരദാമ്മ എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി