ചാവക്കാട് നഗരസഭയുടെയും വനിതാ ശിശു വകുപ്പിന്റെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കും പെണ് കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിനായി ‘ ഓറഞ്ച് ദ കാമ്പയിന്റെ ഭാഗമായി രാത്രി നടത്തം സംഘടിപ്പിച്ചു. നഗരസഭയിലെ പാലയൂര്‍, മുതുവട്ടൂര്‍ , ദ്വാരക ബീച്ച്, പുത്തന്‍ കടപ്പുറം, ടി എം മഹല്‍, പുന്ന എന്നീ സ്ഥലങ്ങളില്‍ നിന്നും ആരംഭിച്ച രാത്രി നടത്തം മുനിസിപ്പല്‍ ചത്വരത്തില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ ചാവക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജാപ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി . ഐ സി ഡി എസ് സൂപ്പര്‍ വൈസര്‍ രാജതി കൃഷ്ണന് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗര സഭയിലെ കൗമാര ക്ലബിലെ അംഗങ്ങള്‍ കനല് പൊട്ട് എന്ന കവിതയുടെ നൃത്താവിഷ്കാരം അവതരിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍മാര്‍ , അങ്കണവാടി പ്രവര്‍ത്തകര്‍ , കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.****