യൂത്ത് കോണ്‍ഗ്രസ് മണലൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ അഡ്വ. ജോബിന് ജോസ്, വിഷ്ണു എളവള്ളി എന്നിവരെയും
സേവാദള്‍ മണ്ഡലം പ്രസിഡണ്ടായി നിയമിതനായ ചാര്‍ളി തോമസിനെയും കോണ്‍ഗ്രസ്സ് എളവള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഭിനന്ദിച്ചു. എളവള്ളി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന അനുമോദന യോഗം ഡി.സി.സി സെക്രട്ടറി പി.കെ രാജന് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് സി.ജെ സ്റ്റാന്‍ലി അധ്യക്ഷത വഹിച്ചു. എ.ഡി സാജു, വര്‍ഗ്ഗീസ് മാനത്തില്‍, എന്‍.കെ സുലൈമാന്‍, കെ.പി വിവേകന്, കോയ പോക്കാക്കില്ലത്ത്, സി.ഡി ആന്റോ, പ്രസാദ് വാക, സുബിരാജ് തോമസ്, കെ.എ രവീന്ദ്രന് എന്നിവര്‍ സംസാരിച്ചു