Advertisement

Advertisement

ചൂണ്ടൽ പഞ്ചായത്തിലെ പട്ടിക്കര മാവേലി വ്യവസായ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ മത്സ്യ കൃഷിയുടെ വിളവെടുപ്പ് നടന്നു. ബയോഫ്ളോക്ക് രീതിയിൽ നടത്തിയ മത്സ്യ കൃഷിയുടെ ഉദ്ഘാടനം മുരളി പെരുനെല്ലി എം എൽ എ നിർവഹിച്ചു. ചൂണ്ടൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനിൽ അധ്യക്ഷയായി. ഫിഷറീസ് വകുപ്പ് എക്സ്റ്റൻഷൻ ഓഫീസർ ഡോ.ജോയ്നി ജേക്കബ്ബ് റിപ്പോർട്ട് അവതരിപിച്ചു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആൻസി വില്യംസ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എ.വി. വല്ലഭൻ, ചൂണ്ടൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ടി. ജോസ്, വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സുനിത ഉണ്ണികൃഷണൻ, ഗ്രാമപഞ്ചായത്തംഗം ആന്റോ പോൾ, മാവേലി വ്യവസായ സഹകരണ സംഘം ഭാരവാഹി പി.എം.ഗോപി എന്നിവർ സംസാരിച്ചു. സഹകരണ സംഘത്തിനോട് ചേർന്ന് പ്രത്യേകം തയ്യാറാക്കിയ ഏഴ് ടാങ്കുകളിൽ മാർച്ച് മാസത്തിൽ നിക്ഷേപിച്ച 7000 ഗിഫ്റ്റ് തിലാപ്പിയ കുഞ്ഞുകളുടെ വിളവെടുപ്പാണ് നടന്നത്. ഹെട്രോട്രോഫി ക് ബാക്ടീരിയയെ വളർത്തി മത്സ്യത്തിന് തീറ്റായായി നൽകുന്നതാണ് ബയോഫ്ളോക്ക് മത്സ്യ കൃഷി.ഫിഷറീസ് വകുപ്പ് കോർഡിനേറ്റർ കെ.എസ്. നിസ്രിയ, പ്രൊമോട്ടർമാരായ എം.കെ. രശ്മി, ആതിര ആനന്ദൻ എന്നിവർ നേതൃത്വം നൽകി.