ആരോഗ്യ മേഖലയിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിൽ മാതൃകപരമായ പ്രവർത്തനമാണ് സർക്കാർ നടത്തുന്നതെന്ന് മുരളി പെരുനെല്ലി എം.എൽ.എ.
ചൂണ്ടൽ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്റെ ഭാഗമായി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിറനെല്ലൂരിൽ പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ അങ്കണത്തിൽ നടന്ന ചടങ്ങിൽ
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനിൽ അധ്യക്ഷത വഹിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള സംസ്ഥാന സർക്കാർ തീരുമാനമനുസരിച്ച് ചൂണ്ടൽ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി
നിർമ്മിക്കുന്ന
പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ചുമതല നിർമ്മതി കേന്ദ്രത്തിനാണ്.