Advertisement

Advertisement

 

സാഹോദര്യത്തിന്റേയും സ്നേഹത്തിന്റേയും സന്തോഷത്തിന്റെയും സന്ദേശം ഉണര്‍ത്തി ഇന്ന് ക്രിസ്മസ്. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ലോകമെമ്പാടുമുള്ള ജനത ഇന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസിനെ ആഘോഷത്തോടെ വരവേറ്റിരിക്കുകയാണ് നാടും നഗരവും.ക്രിസ്മസിനോടനുബന്ധിച്ച് പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കുര്‍ബാനയും നടന്നു. പളളിയിലെ ഗായക സംഘം അവതരിപ്പിച്ച ക്രിസ്മസ് കരോളുമുണ്ടായിരുന്നു. കൊവിഡ് കാലത്തിനു ശേഷമെത്തിയ ക്രിസ്മസ് ആഘോഷം പൊടിപൊടിക്കാന്‍ പടക്ക വിപണിയും ഇത്തവണ സജീവമായിരുന്നു. ചെറു പട്ടണങ്ങളിലെല്ലാം നിരവധി പടക്ക കടകളാണ് ഇത്തവണ തുറന്നത്. വിഭവ സമൃദ്ധമായ ഭക്ഷണത്തനും കേക്കിനുമൊപ്പം പടക്കവും ക്രിസ്മസിന് അനിവാര്യമാണ്.