ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ കുന്നംകുളം സെന്ററിന്റെ സുവിശേഷയോഗവും, സംഗീത ശുശ്രൂഷയും നടന്നു

Advertisement

Advertisement

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ കുന്നംകുളം സെന്ററിന്റെ സുവിശേഷയോഗവും, സംഗീത ശുശ്രൂഷയും നടന്നു. പോര്‍ക്കുളം രെഹബോത്ത് നഗറില്‍ നടന്ന സുവിശേഷ യോഗം എപിസി കുന്നംകുളം സെന്റര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ സാം വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. . പാസ്റ്റര്‍ ജെയിന്‍ കെ സക്കറിയഅധ്യക്ഷത വഹിച്ചു. പാസ്റ്റര്‍മാരായ കെ ജെ. തോമസ് കുമളി, സണ്ണി കുര്യന്‍ വാളകം തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ സുവിശേഷയോഗം നടത്തി. സഭകളുടെ സംയുക്ത യോഗം, സണ്‍ഡേ സ്‌കൂള്‍ വാര്‍ഷിക യോഗം, ഉപവാസ പ്രാര്‍ത്ഥന, സഹോദരി സമാജ സമ്മേളനം, പാസ്റ്റേഴ്‌സ് മീറ്റിംഗ് എന്നിവയും ഉണ്ടായി. ഭാരവാഹികളായ പാസ്റ്റര്‍മാരായ കെ.എ.വര്‍ഗീസ്,പി.കെ. മധു, സജി ഫിലിപ്പ്,സിഐ. കൊച്ചുണ്ണി എന്നിവര്‍ നേതൃത്വം നല്‍കി.