ചെന്നൈ എഗ്മൂർ – ഗുരുവായൂർ എക്‌സ്പ്രസ് ട്രെയിനിന് ബോംബ് ഭീഷണി

Advertisement

Advertisement

ചെന്നൈ എഗ്മൂർ – ഗുരുവായൂർ എക്‌സ്പ്രസ് ട്രെയിനിന് വ്യാജ ബോംബ് ഭീഷണി. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.  ട്രെയിൻ ചെന്നൈ താംബരം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ പൊലീസ് കൺട്രോൾ റൂമിലെ ഫോണിൽ ഭീഷണി സന്ദേശം എത്തി.  ബോംബ് സ്ക്വാഡ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. യാത്രക്കാരെ പിന്നീട് മറ്റൊരു ട്രെയിനിൽ ചെന്നൈയിൽ എത്തിച്ചു.