Advertisement

Advertisement

 

ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എല്‍.എ. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി കൊണ്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. അത്തരം വികസന പ്രവര്‍ത്തനങ്ങള്‍ യഥാര്‍ത്ഥ്യമാക്കുന്നതില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും പങ്കുണ്ട്. ലൈഫ് പോലെയുള്ള പദ്ധതികളില്‍ ഗ്രാമ, ബ്ലോക്ക് , ജില്ലാ പഞ്ചായത്തുകള്‍ കൂടി കൈകോര്‍ക്കുമ്പോഴാണ് അത് പൂര്‍ണ്ണതയിലെത്തുന്നത്. ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെട്ടിട്ടുണ്ടോ, എന്തെങ്കിലും അവസരം ലഭിക്കാതെ പോയിട്ടുണ്ടോ എന്നതു കൂടി പരിശോധിക്കേണ്ട ബാധ്യത ജനപ്രതിനിധികള്‍ക്കുണ്ട്. വാര്‍ഷിക പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ അവ നിര്‍വ്വഹിക്കാനുള്ള പണമില്ലെങ്കില്‍ അവ ഉപേക്ഷിക്കാതെ ജനകീയ പങ്കാളിത്തത്തോടെ യഥാര്‍ത്ഥ്യമാക്കണമെന്നും മൊയ്തീന്‍ കൂട്ടി ചേര്‍ത്തു.