കുറുവന്നൂര്‍ പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പ് തിരുന്നാളിന് കൊടികയറി.

Advertisement

Advertisement

 

20, 21 തിയതികളിലായാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്. കൊടിയേറ്റം കഴിഞ്ഞ് ലദീഞ്ഞ്, നൊവേന, എന്നിവയ്ക്കുശേഷം വിശുദ്ധ കുര്‍ബാന നടന്നു. ഫാ തോമാസ് വടക്കേത്തല മുഖ്യ കാര്‍മികനായി . വെള്ളിയാഴ്ച ലദീഞ്ഞ്, നൊവേന, വിശുദ്ധ കുര്‍ബ്ബാന, അമ്പ് വെഞ്ചിരിപ്പ് എന്നിവയ്ക്കുശേഷം വാദ്യാഘോഷത്തോടെ വീടുകളിലക്ക് അമ്പ് എഴുന്നെള്ളിക്കും. തുടര്‍ന്ന് ദീപാലംകൃത തേരോട് കൂടി ആഘോഷകരമായി അമ്പ് പള്ളിയില്‍ എത്തിചേരും. തുടര്‍ന്ന് പ്രദക്ഷിണ സമാപനവും ഫാന്‍സി വെടികെട്ടും ഉണ്ടാകും. തിരുന്നാള്‍ ദിനമായ ശനിയാഴ്ച്ച ആഷോഷകരമായ പാട്ടു കുര്‍ബാനക്ക് ശേഷം അമ്പ് പ്രതിക്ഷണം നടക്കും.