തണ്ടിലം സെന്റ് ആന്റണി ഇടവക ദൈവാലയത്തില്‍ വി അന്തോണീസിന്റേയും ,വി യൗസെപ്പിതാവിന്റെയും ,വി സെബാസ്ത്യാനോസിന്റെയും സംയുക്ത പെരുന്നാളിന് കൊടികയറി

Advertisement

Advertisement

തണ്ടിലം സെന്റ് ആന്റണി ഇടവക ദൈവാലയത്തില്‍ വി അന്തോണീസിന്റേയും ,വി യൗസെപ്പിതാവിന്റെയും ,വി സെബാസ്ത്യാനോസിന്റെയും സംയുക്ത പെരുന്നാളിന് കൊടികയറി .ജനുവരി 28 ,29 ,30 ശനി ഞായര്‍ തിങ്കള്‍ ദിവസങ്ങളിലായിട്ടാണ് തിരുനാള്‍ ആഘോഷിക്കുന്നത് .രാവിലെ പാട്ട് കുര്‍ബാനക്ക് ശേഷം വേലൂര്‍ ഫൊറോന വികാരി റവ ഫാ ഡേവിസ് ചെറയത്ത് തിരുനാള്‍ കൊടിയേറ്റകര്‍മ്മം നിര്‍വഹിച്ചു . 27 വെള്ളിയാഴ്ച വൈകീട്ട് തൃശൂര്‍ ആര്‍ച്ച് ബിഷപ്സ് ഹൗസിലെ ഫിനാന്‍സ് ഓഫീസര്‍ ഫാ വര്‍ഗീസ് കുത്തൂരിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നവനാള്‍ കുര്‍ബാന ,ലദീഞ് ,നൊവേന എന്നിവക്ക് ശേഷം ദീപാലങ്കാര സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിക്കും 28 ശനിയാഴ്ച്ച രാവിലെ നവനാള്‍ കുര്‍ബാന ,ലദീഞ് , നൊവേന പ്രസുദേന്തി വാഴ്ച്ച ക്ക് ശേഷം കൂടുത്തുറന്നു രൂപം എഴുനെള്ളിച്ചുവെക്കല്‍ കര്‍മ്മം നടക്കും. 29 ഞായര്‍ തിരുനാള്‍ ദിനത്തില്‍ രാവിലെ ആറുമണിക്ക് വിശുദ്ധ കുര്‍ബാന ,തിരുനാള്‍ കുര്‍ബാനക്ക് തൃശൂര്‍ മൈനര്‍ സെമിനാരി റെക്ടര്‍ ഫാ ഫ്രാന്‍സിസ് വാഴപ്പിള്ളി മുഖ്യ കാര്മികനാകും തൃശൂര്‍ മൈനര്‍ സെമിനാരി വൈസ് റെക്ടര്‍ ഫാ ഡെന്നി ചിറയത്ത് തിരുനാള്‍ സന്ദേശം നല്‍കും .തുടര്‍ന്ന് തിരുനാള്‍ പ്രതിക്ഷണവും തുടര്‍ന്ന് ഫാന്‍സി വെടിക്കെട്ട് ശേഷം കൊച്ചിന്‍ കലാവേദി അവതരിപ്പിക്കുന്ന മെഗാ കോമഡി ഷോയും നടക്കും. 30 തിങ്കളാഴ്ച്ച ഇടവകയിലെ മരിച്ചു പോയവര്‍ക്കുവേണ്ടിയുള്ള കുര്‍ബാനയും സെമിത്തേരിയില്‍ പൊതു ഒപ്പീസും നടക്കും തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് വികാരി ഫാ തോമസ് വടക്കേത്തല കാര്‍മികത്വം വഹിക്കും .തിരുനാള്‍ ആഘോഷങ്ങള്‍ക്ക് കൈക്കാരന്മാരായ ജോര്‍ജ് ചിറ്റിലപ്പിള്ളി ,ഗ്ലെന്‍ പാലത്തിങ്കല്‍ ,സ്മിജുഅന്തിക്കാട്ട് ,ജനറല്‍ കണ്‍വീനര്‍ ജോബി ജോണ്‍ .കെ ,പബ്ലിസിറ്റി കണ്‍വീനര്‍ സി വി റെന്നി തുടങ്ങിയവര്‍ നേതൃത്വം നല്‍കും