പാലയൂര്‍ കാവതിയാട്ട് ഭഗവതി ക്ഷേത്രത്തിലെ മകരപ്പത്ത് ഉത്സവം ആരംഭിച്ചു.

Advertisement

Advertisement

 

 

രാവിലെ ഗണപതി ഹോമം, പന്തീരടി പൂജ, തുടങ്ങിയ വിശേഷാല്‍ ഉത്സവ ചടങ്ങുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ക്ഷേത്രാങ്കണത്തില്‍ കലം കരിക്കല്‍,നടക്കല്‍ പറ എന്നീ വഴിപാടുകളും ക്ഷേത്രം തന്ത്രി പുലിയനൂര്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടന്നു. ഉച്ചയ്ക്ക് പഞ്ചവാദ്യ അകമ്പടിയില്‍ ദേവിയെ പുറത്തേക്കു എഴുനെള്ളിച്ചു. വിവിധ ആഘോഷകമ്മറ്റികളുടെ നേതൃത്വത്തില്‍ പൂത്താലങ്ങളുടെ അകമ്പടിയില്‍ നാടന്‍ കലാരൂപങ്ങള്‍ ക്ഷേത്രാങ്കണത്തില്‍ വൈകീട്ട് എത്തിച്ചേരും. രാത്രിയില്‍ ആല്‍ത്തറ മേളവും എഴുനെള്ളിപ്പും ഉണ്ടാകും. പൊങ്ങലടി ഗുരുതി തര്‍പ്പണത്തോടെ ഉത്സവ ചടങ്ങുകള്‍ സമാപിക്കും.