പദ്മപുരസ്‌ക്കാരം: പട്ടികയില്‍ കര്‍ഷകര്‍ മുതല്‍ വ്യവസായ പ്രമുഖര്‍ വരെ, മലയാളിത്തിളക്കവും

Advertisement

Advertisement

 

പദ്മപുരസ്‌ക്കാരങ്ങളില്‍ ഇക്കുറി മലയാളിത്തിളക്കം. ഏട്ട് പതിറ്റാണ്ടായി ഗാന്ധിയന്‍ ആശങ്ങളുടെ പ്രചാരകനായ കണ്ണൂര്‍ ഗാന്ധി വി പി അപ്പുക്കുട്ടന്‍ പൊതുവാള്‍, ചരിത്രകാരന്‍ സി ഐ ഐസക്, കളരി ഗുരുക്കള്‍ എസ് ആര്‍ ഡി പ്രസാദ്, വയനാട്ടിലെ കര്‍ഷകനും നെല്ല് വിത്ത് സംരക്ഷകനുമായ ചെറുവയല്‍ കെ രാമന്‍ എന്നീ മലയാളികള്‍ക്കാണ് പദ്മശ്രീ പുരസ്‌കാരം. സംഗീത സംവിധായകന്‍ എം എം കീരവാണി, നടി രവീണാ ടണ്ഡന്‍, രത്തന്‍ ചന്ദ്ര ഖര്‍, ഹിരാഭായ് ലോ, അന്തരിച്ച വ്യവസായി രാകേഷ് ജുന്‍ജൂന്‍വാല എന്നിവരും പദ്മശ്രീക്ക് അര്‍ഹരായി.