വെള്ളാറ്റഞ്ഞൂര്‍ ഫാത്തിമ മാത ദേവാലയത്തില്‍ സംയുക്ത തിരുന്നാാള്‍ ആഘോഷിക്കുന്നു.

Advertisement

Advertisement

 

ഭാരതത്തിലെ പ്രഥമ ഫാത്തിമ മാതാ ദേവാലയമായ വെള്ളാറ്റഞ്ഞൂര്‍ ഫാത്തിമ മാത ദേവാലയത്തില്‍ വിശുദ്ധ സെബാസ്ത്യാനോസിന്റെയും , പരിശുദ്ധ ഫാത്തിമ മാതാവിന്റെയും , വിശുദ്ധ ഫ്രാന്‍സീസ് സേവ്യറിന്റെയും സംയുക്ത തിരുന്നാാള്‍ ആഘോഷിക്കുന്നു. ജനുവരി 25,26,27, തിയതികളിലായാണ് തിരുന്നാള്‍ ആഘോഷിക്കുന്നത്. കഴിഞ്ഞദിവസം വൈകീട്ട് സെന്റ് സേവ്യര്‍ കപ്പേള, സെന്റ് സെബാസ്റ്റ്യന്‍ കപ്പേള എന്നിവിടങ്ങളില്‍ ലദീഞ്ഞ്, നൊവേനയും നടന്നു. തുടര്‍ന്നു വിവിധ യൂണിറ്റുകളുടെ അമ്പ് സമാപനവും , വിശുദ്ധ കുരിശിന്റെ ആശിര്‍വാദവും ഫാന്‍സി വെടികെട്ടും ഉണ്ടായി.