ഡി വൈ എഫ് ഐ കടങ്ങോട് മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യ ദി മോദി ക്വസ്റ്റിന്‍ ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശനം നടത്തി.

Advertisement

Advertisement

ഡി വൈ എഫ് ഐ കടങ്ങോട് മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വിലക്കിയ മോദിയെ കുറിച്ചുള്ള ഇന്ത്യ ദി മോദി ക്വസ്റ്റിന്‍ ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശനം നടത്തി. ഡി.വൈ.എഫ്.ഐ കടങ്ങോട് മേഖല പ്രസിഡന്റ് കെ.സി നിര്‍മ്മല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡി വൈ എഫ് ഐ മുന്‍ ജില്ലാ കമ്മറ്റി അംഗം കെ.ആര്‍ രൂപേഷ് ഉദ്ഘാടനം ചെയ്തു. കര്‍ഷക സംഘം മേഖല സെക്രട്ടറി സി.എച്ച് ലാഷ്, സി.ഐ.ടി.യു ലോക്കല്‍ സെക്രട്ടറി പി.എന്‍. അനീഷ് എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു. മേഖല സെക്രട്ടറി എം.പി. ജിജേഷ് സ്വാഗതവും മേഖല അംഗം ശരത്ത് ലാല്‍ നന്ദിയും പറഞ്ഞു.**