ട്രാഫിക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപിച്ചു.

Advertisement

Advertisement

പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സെക്കന്‍ഡറി വിഭാഗം കുട്ടികള്‍ക്കായി ട്രാഫിക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപിച്ചു. . സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ശിഹാബുദ്ദീന്‍ പുളത്ത് അധ്യക്ഷത വഹിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. മാത്യു വര്‍ഗീസ് ട്രാഫിക് ബോധവല്‍ക്കരണ ക്ലാസെടുത്തു. സെക്കന്ററി വിഭാഗം മേധാവി ഷീല, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ കെ എ അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. ഫാത്തിമത്തുല്‍ അല്‍നയുടെ പ്രാര്‍ത്ഥന നടത്തി. എസ് പി സി കേഡറ്റ് ആദ്യ പ്രീതരാജ് സ്വാഗതവും, അദ്വൈത് നന്ദിയും പറഞ്ഞു