താലൂക്ക് ആശുപത്രിയില്‍ സേവാഭാരതിയുടെ രാത്രി ഭക്ഷണ വിതരണ പദ്ധതിക്ക് തുടക്കമായി.

Advertisement

Advertisement

കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ സേവാഭാരതി കുന്നംകുളം യൂണിറ്റിന്റെ നേതൃത്വത്തില്‍ എല്ലാ ദിവസവും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി ഒരുക്കുന്ന രാത്രി ഭക്ഷണ വിതരണ പദ്ധതിക്ക് തുടക്കമായി.പദ്ധതിയുടെ ഉദ്ഘാടനം റിപ്പബ്ലിക് ദിനത്തില്‍ വൈകിട്ട് 6 .30ന് സേവാഭാരതി ജില്ലാ സമിതി അംഗം പ്രമോദ് നിര്‍വ്വഹിച്ചു. യൂണിറ്റ് ഭാരവാഹികളായ പ്രസിഡന്റ് വി എ ദാമോദരന്‍, സെക്രട്ടറി ടി എ വിശ്വനാഥന്‍, വൈസ്. പ്രസിഡന്റ് രാമഭായ് ടീച്ചര്‍, ജോയിന്‍ സെക്രട്ടറിമാരായ രാജേഷ് മാമ്പുള്ളി, പി കെ ബിനു, രാഷ്ട്രീയ സ്വയംസേവ സംഘം ഗുരുവായൂര്‍ ജില്ലാ കാര്യവാഹക് പി വി ഷാജി, സേവാ പ്രമുഖ് ഒ എസ് സജീഷ്, കുന്നംകുളം ഘണ്ട് കാര്യവാഹ് ബവീഷ്, നഗരസഭ കൗണ്‍സിലര്‍ ബിനു പ്രസാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.