ചൂണ്ടല്‍ സെന്റ് ജോസഫ് ആശുപത്രിയുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പിന് തുടക്കമായി

Advertisement

Advertisement

ചൂണ്ടല്‍ സെന്റ് ജോസഫ് ആശുപത്രിയുടെ 55ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പിന് തുടക്കമായി. തൃശൂര്‍ സി.എം.സി. നിര്‍മ്മല പ്രൊവിന്‍സുമായി സഹകരിച്ച് കണ്ടാണശ്ശേരി സെന്റ് ജോസഫ് പള്ളിയില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് ജില്ലാ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ എ.വി. വല്ലഭന്‍ ഉദ്ഘാടനം ചെയ്തു. സി.എം.സി. പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ മരിയറ്റ് അധ്യക്ഷയായി. കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍ മുഖ്യപ്രഭാഷണവും കണ്ടാണശ്ശേരി ഇടവക വികാരി ഫാ.ജിന്റോ കുറ്റിക്കാട്ട് അനുഗ്രഹ പ്രഭാഷണവും നടത്തി.