തണ്ടിലം സെന്റ് ആന്റണീസ് ഇടവക ദേവാലയ തിരുന്നാള്‍ ജനുവരി 28 ,29 ,30 തിയ്യതികളിലായി ആഘോഷിക്കുന്നു.

Advertisement

Advertisement

തണ്ടിലം സെന്റ് ആന്റണീസ് ഇടവക ദേവാലയത്തില്‍ വിശുദ്ധരായ അന്തോണീസിന്റേയും യൗസെപ്പിതാവിന്റെയും സെബാസ്ത്യാനോസിന്റെയും സംയുക്ത തിരുന്നാള്‍ ജനുവരി 28 ,29 ,30 തിയ്യതികളിലായി ആഘോഷിക്കുന്നു.
27 വെള്ളിയാഴ്ച വൈകീട്ട് തൃശൂര്‍ ആര്‍ച്ച് ബിഷപ്സ് ഹൗസ് ഫിനാന്‍സ് ഓഫീസര്‍ ഫാ.വര്‍ഗീസ് കുത്തൂരിന്റെ മുഖ്യകാര്‍മികത്വത്തില്‍ നവനാള്‍ കുര്‍ബാന , ലദീഞ്ഞ് , നൊവേന എന്നിവക്ക് ശേഷം ദീപാലങ്കാര സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിക്കും. 28 ശനിയാഴ്ച്ച രാവിലെ നവനാള്‍ കുര്‍ബാന , ലദീഞ് , നൊവേന പ്രസുദേന്തി വാഴ്ച്ച എന്നിവയ്ക്ക് ശേഷം കൂടുതുറക്കലും രൂപം എഴുന്നള്ളിച്ചുവെക്കലും നടക്കും. 29 ഞായര്‍ തിരുനാള്‍ ദിനത്തില്‍ രാവിലെ ആറുമണിക്ക് വിശുദ്ധ കുര്‍ബാന നടക്കും. ,തിരുനാള്‍ കുര്‍ബാനക്ക് തൃശൂര്‍ മൈനര്‍ സെമിനാരി റെക്ടര്‍ ഫാ ഫ്രാന്‍സിസ് വാഴപ്പിള്ളി മുഖ്യ കാര്‍മികനാകും തൃശൂര്‍ മൈനര്‍ സെമിനാരി വൈസ് റെക്ടര്‍ ഫാ ഡെന്നി ചിറയത്ത് തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷണവും തുടര്‍ന്ന് ഫാന്‍സി വെടിക്കെട്ടും ശേഷം കൊച്ചിന്‍ കലാവേദി അവതരിപ്പിക്കുന്ന മെഗാ കോമഡി ഷോയും നടക്കും.