വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു.

Advertisement

Advertisement

തോന്നല്ലൂര്‍ കുന്നത്തേരി വീട്ടില്‍ വിനോദിന്റെ മകന്‍ വിനീഷ് (25) ആണ് മരിച്ചത്.കഴിഞ്ഞ ഞായറാഴ്ചയാണ് അപകടം നടന്നത്.വിനീഷും സഹോദരന്‍ വിജിന്തും സഞ്ചരിച്ചിരുന്ന ബൈക്കില്‍ തെറ്റായ ദിശയിലൂടെ എത്തിയ ജീപ്പ് ഇടിക്കുകയായിരുന്നു. കുന്നംകുളം – വടക്കാഞ്ചേരി റോഡിലെ വെള്ളറക്കാട് മനപ്പടി ആദൂര്‍ റോഡിന് സമീപമാണ് അപകടം നടന്നത്. പരിക്കേറ്റ രണ്ട് പേരേയും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ വിനീഷ് മരിക്കുകയായിരുന്നു.കാലിന് സാരമായി പരിക്കേറ്റ വിജിന്ത് ചികിത്സയിലാണ്.പ്രീതയാണ് മാതാവ്.