Advertisement

Advertisement

കൊച്ചി കസ്റ്റംസ് ചീഫ് കമ്മീഷണര്‍ ജെയ്ന്‍ കെ.നതാനിയലില്‍ നിന്നാണ് പ്രശസ്തി പത്രം ഏറ്റുവാങ്ങിയത്. കസ്റ്റംസ് സേവനത്തിലെ പ്രവര്‍ത്തന മികവിനാണ് കോട്ടപ്പടി തമ്പുരാന്‍പടി സ്വദേശി കൂടിയായ രാജീവ് കൊളാടിയെ അംഗീകാരം തേടിയെത്തിയത്. ഇന്റര്‍ നാഷ്ണല്‍ കസ്റ്റംസ് ദിനമായ ഇന്ന് കൊച്ചിയില്‍ നടന്ന ചടങ്ങിലായിരുന്നു ഉപഹാരസമര്‍പ്പണം. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷര്‍ രാജേന്ദ്രകുമാര്‍ ഐ.ആര്‍.എസ്., ഇന്‍കംടാക്‌സ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ ഡോ.ജി.വി.ഹേമലത ദേവി ഐ.ആര്‍.എസ്, കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ പി.ജയ്ദീപ് എന്നിവര്‍ പങ്കെടുത്തു.