ഷെവലിയാര്‍ സി. ഇ. ചാക്കുണ്ണിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Advertisement

Advertisement

 

കേരളത്തിന്റെ പൊതുവെയും, മലബാറിന്റെ പ്രത്യേകിച്ചും സമഗ്ര വികസനത്തിന് വിവിധ സംഘടനകളുടെ സഹകരണത്തോടെ ഫലപ്രദമായ ഇടപെടല്‍ യഥാസമയം നടത്തുന്നതിന്ന് നേതൃത്വം നല്‍കുന്ന എം.ഡി.സി. പ്രസിഡന്റ് ഷെവലിയാര്‍ സി. ഇ. ചാക്കുണ്ണിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിപ്രായപ്പെട്ടു.രാജ്യത്തിന്റെ 74-മത് ദിനാഘോഷത്തിന്റെ ഭാഗമായി കേരള രാജ്ഭവനില്‍ നടത്തിയ അറ്റ്‌ഹോം പരിപാടിയിലാണ് ചാലിശേരി സ്വദേശി കോഴിക്കോട് താമസിക്കുന്ന ഷെവലിയാര്‍ സി.ഇ ചാക്കുണ്ണിയെ ഗവര്‍ണര്‍ പൊന്നാടയും, ഉപഹാരവും നല്‍കി ആദരിച്ചത്.