ചങ്ങരംകുളത്ത് കാറും ഓട്ടോടാക്‌സിയും ബുള്ളറ്റും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു.

Advertisement

Advertisement

വെള്ളിയാഴ്ച വൈകീട്ട് 4 മണിയോടെ ചങ്ങരംകുളം ഹൈവെ ജംഗ്ഷനിലാണ് അപകടം. ഓട്ടോടാക്‌സിയിലുണ്ടായിരുന്ന ഒതളൂര്‍ സ്വദേശി കൊടക്കാട്ട് വളപ്പില്‍ അബൂബക്കര്‍ (58), ബുള്ളറ്റ് യാത്രക്കാരനായ പടിഞ്ഞാറങ്ങാടി സ്വദേശി പൂളക്കുന്നത്ത് ഷിഹാബ് (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ജംഗഷനില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.ചങ്ങരംകുളം പോലീസെത്തിയാണ് വാഹനങ്ങള്‍ നീക്കം ചെയ്ത് ഗതാഗത തടസം ഒഴിവാക്കിയത്.