മന്നലാംകുന്ന് വിന്‍ഷെയര്‍ കുന്നത്തെപ്പള്ളി കാന നവീകരണം ആരംഭിച്ചു.

Advertisement

Advertisement

ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് 2022-23 സാമ്പത്തിക വര്‍ഷത്തെ ഫണ്ട് എട്ടര ലക്ഷം രൂപ വിനിയോഗിച്ചാണ് കാന നവീകരണം നടത്തുന്നത്. നിലവില്‍ ഇവിടെ കാന ഉണ്ടായിരുന്നെങ്കിലും മണ്ണ് മൂടിയും പാഴ്‌ചെടികള്‍ വളര്‍ന്നും നീരൊഴുക്ക് തടസമായി കിടക്കുന്ന അവസ്ഥയിലായിരുന്നു. മഴയുണ്ടായാല്‍ വെള്ളക്കെട്ട് മൂലം ഇവിടെ താമസിക്കുന്ന നൂറോളം വീട്ടുകാര്‍ക്ക് യാത്ര ദുര്‍ഘടമാവാറുണ്ട്. ഇതിനൊരു ശാശ്വത പരിഹാരമായിട്ടാണ് കാനക്ക് സൈഡ് ഭിത്തി കെട്ടി സംരക്ഷണം ഒരുക്കുന്നത്.