ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ യുവതിക്കും മകനും കാറിടിച്ച് പരിക്കേറ്റു.

Advertisement

Advertisement

തിരുവനന്തപുരം ആറ്റിങ്ങല്‍ പൊയ്കമുക്ക്‌ ആര്‍.വി.ഭവനിന്‍ സനിലിന്റെ ഭാര്യ പ്രിന്‍സി, ഇവരുടെ അഞ്ച് വയസ്സുള്ള മകന്‍ അഭിറാം എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ പതിനൊന്നരയോടെ കൈരളി ജംഗ്ഷനിലാണ് അപകടമുണ്ടായത്. പ്രിന്‍സി അമ്മയും മക്കളുമൊത്ത് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മമ്മിയൂര്‍ ക്ഷേത്രത്തിലേക്ക് നടന്ന് പോകുകയായിരുന്നു. വാഹനങ്ങള്‍ വരുന്നത് കണ്ട് ഇവര്‍ അല്‍പ്പസമയം ട്രാഫിക് ഐലന്റില്‍ നിന്നു. ഈ സമയം പടിഞ്ഞാറെനട ഭാഗത്ത് നിന്ന് വരികയായിരുന്ന കാറാണ് അപകടത്തിനിടയാക്കിയത്. അഭിറാമിന്റെ കാല്‍പത്തിയിലൂടെ കാറിന്റെ ചക്രം കയറിയിറങ്ങി. ബംഗ്ലൂരുവില്‍ നിന്ന് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയവരുടേതായിരുന്നു കാര്‍. ഈ കാറില്‍ തന്നെ പരിക്കേറ്റവരെ മുതുവട്ടൂര്‍ രാജ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം ഇരുവരും ആശുപത്രി വിട്ടു.