നെല്ലുവായ് മുല്ലയ്ക്കല്‍ ഭരണി വേല ഭക്തി നിര്‍ഭരമായി.

Advertisement

Advertisement

 

രാവിലെ 8.30 ന് പാണാട്ടുകാവില്‍ നിന്ന് നാദസ്വരത്തോടു കൂടി ശ്രീ ധന്വന്തരീ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിപ്പ് നടന്നു. ഉച്ചക്ക് ശ്രീ ധന്വന്തരി ക്ഷേത്രത്തില്‍ നിന്ന് പഞ്ചവാദ്യത്തോടു കൂടി മുല്ലയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിപ്പുണ്ടായി. വൈകീട്ട് മേളത്തിന്റെ അകമ്പടിയോടെ ഏഴ് ഗജവീരന്മാരെ അണിനിരത്തി കൂട്ടിയെഴുന്നെള്ളിപ്പ് നടന്നു. തുടര്‍ന്ന് വിവിധ ദേശക്കമ്മറ്റികളുടെ നേതൃത്വത്തില്‍ നിലക്കാവടി, വര്‍ണക്കാവടി, നെല്ലുവായ് തെക്കുമുറി പൂരാഘോഷ കമ്മറ്റിയുടെ കൃഷ്ണ താളം, ഫ്രണ്ട്‌സ് ഓഫ് സീനിയേഴ്‌സ് മുല്ലയ്ക്കല്‍ കമ്മറ്റിയുടെ തിറയാട്ടം, നാടന്‍ കലാരൂപങ്ങള്‍ വിവിധ കമ്മറ്റികളുടെ ശിങ്കാരിമേളം, ഇളമുറ, പതിയാരം കമ്മറ്റികളുടെ നാദസ്വരം, തംബോല എന്നിവ ക്ഷേത്ര മുറ്റത്ത് എത്തിച്ചേര്‍ന്നു.