പന്തലൂര്‍ പൂരം വെടിക്കെട്ടിന് അനുമതി ലഭിച്ചില്ല.

Advertisement

Advertisement

 

കുന്നംകുളം മേഖലയിലെ അതിഗംഭീരമായ വെടിക്കെട്ട് നടക്കുന്ന ഉത്സവങ്ങളില്‍ ഒന്നായ പന്തലൂര്‍ പൂരം വെടിക്കെട്ടിന് അനുമതി ലഭിച്ചില്ല. എച്ച്.എം.സി, ശിവ- ഭഗവതി വെടിക്കെട്ട് കമ്മിറ്റി എന്നിവരുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും രണ്ടു ഗംഭീര വെടിക്കെട്ടുകള്‍ ഇവിടെ ഉണ്ടാകാറുണ്ട്. വെടിക്കെട്ട് ആസ്വദിക്കാന്‍ അടുത്ത ജില്ലകളില്‍ നിന്ന് പോലും നിരവധി പൂരപ്രേമികള്‍ എത്താറുമുണ്ട്. ഞായറാഴ്ചത്തെ പൂരത്തിന് വെടിക്കെട്ട് നടത്താന്‍ രണ്ടു കമ്മിറ്റിക്കാരും ഏറെ പരിശ്രമങ്ങള്‍ നടത്തിയിരുന്നു. ഇതിനായി കോടതിയില്‍ നിന്ന് ഓര്‍ഡറുകളും സമ്പാദിച്ചു. എന്നാല്‍ സ്ഥിതിഗതികള്‍ വിലയിരുത്തി അനുമതി നല്‍കാന്‍ എ.ഡി.എം തയ്യാറാകാതിരുന്നതാണ് വെടിക്കെട്ട് മുടങ്ങാന്‍ കാരണമായത്.സ്ഥലത്തെ സൗകര്യമില്ലായ്മ ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവസാന ഘട്ടത്തില്‍ അനുമതി നിഷേധിച്ചത്.
വീണ്ടും കോടതിയില്‍ നിന്ന് ഉത്തരവെടുത്ത് ഏഴാം പൂജക്കുള്ളില്‍ വെടിക്കെട്ട് നടത്താനുള്ള നീക്കത്തിലാണ് പ്രധാന വെടിക്കെട്ട് ടീംമായ എച്ച് എം സി.