ഒരുക്കാല്‍കുന്ന് ക്വാറി; സംയുക്ത സമരസമിതി പിരിച്ചു വിടാനുണ്ടായ സാഹചര്യം സി.പി.എമ്മിന്റെ കപടമുഖം ജനങ്ങള്‍ തിരിച്ചറിഞ്ഞതിന്റെ ഉദാഹരണം- എസ്.ഡി.പി.ഐ. കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഉബൈദ് എന്‍ കെ.

Advertisement

Advertisement

 

കടവല്ലൂര്‍ പഞ്ചായത്തിലെ ഒരുക്കാല്‍കുന്ന് പ്രദേശത്തെ വി.ബി. ഗ്രാനൈറ്റ്‌സിനെതിരെ പ്രദേശവാസികള്‍ രൂപീകരിച്ച സംയുക്ത സമരസമിതി പിരിച്ചു വിടാനുണ്ടായ സാഹചര്യം സി.പി.എംമിന്റെ കപടമുഖം ജനങ്ങള്‍ തിരിച്ചറിഞ്ഞതിന്റെ ഉദാഹരണമെന്ന് എസ്.ഡി.പി.ഐ. കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഉബൈദ് എന്‍. കെ. ഒരു ഭാഗത്ത് സമരക്കാര്‍ക്കൊപ്പം നിലകൊള്ളുകയും മറുഭാഗത്ത് സമരത്തെ ഒറ്റി കൊടുത്ത് സി.പി. എമ്മിന്റെ പഞ്ചായത്ത് ഭരണ സമിതിക്കും, നേതൃത്വത്തിനും, ക്വാറിമാഫിയക്കും മറ്റും ഒത്താശ ചെയ്ത്‌കൊടുക്കുകയും ചെയ്യുന്ന സി.പി.എമ്മിന്റെ കാപട്യം ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്ന് കാണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.