പെരുമ്പിലാവ് ആല്‍ത്തറ കൊടിക്കുന്നത്ത് ഭഗവതിക്ഷേത്രത്തിലെ പൂരം ആഘോഷിച്ചു.

Advertisement

Advertisement

 

ക്ഷേത്രത്തില്‍ പൂരദിവസം വിശേഷാല്‍ പൂജകള്‍, ദീപാരാധന തുടങ്ങിയവ ഉണ്ടായി. ഉച്ചയോടെ വിവിധ ദേശപ്പൂരങ്ങള്‍ എഴുന്നള്ളിച്ചു. ആനക്കല്ല് വിഭാഗത്തിന്റെ പഞ്ചവാദ്യം കോങ്ങാട് മധു, ചെര്‍പ്പുളശ്ശേരി ശിവന്‍ എന്നിവര്‍ നയിച്ചു. വൈകിട്ട് നടത്തിയ കൂട്ടിയെഴുന്നള്ളിപ്പില്‍ 8 ആനകള്‍ അണിനിരന്നു. സന്ധ്യക്ക് നാടന്‍വേലകള്‍ ക്ഷേത്രത്തിലെത്തി വണങ്ങി. പുലര്‍ച്ചെ നടന്ന കൂട്ടിയെഴുന്നള്ളിപ്പിനു ശേഷം പൂരം കൊടിയിറങ്ങി.