നഗരസഭ കൗണ്‍സില്‍ യോഗത്തിനിടെയുണ്ടായ കയ്യാങ്കളിക്കെതിരെ സി.പി.ഐ പ്രതിഷേധ സംഗമം നടത്തി.

Advertisement

Advertisement

 

ഗുരുവായൂര്‍ നഗരസഭ കൗണ്‍സില്‍ യോഗത്തിനിടെയുണ്ടായ കയ്യാങ്കളിക്കെതിരെ സി.പി.ഐ തൈക്കാട് ലോക്കല്‍കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സംഗമം നടത്തി. മാമാബസാര്‍ സെന്ററില്‍ നടന്ന പ്രതിഷേധ സംഗമം സി.പി.ഐ സംസ്ഥാന കമ്മിറ്റിയംഗം കെ.പി.സന്ദീപ് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി കെ.കെ.അപ്പുണ്ണി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അഡ്വ.പി.മുഹമ്മദ് ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി.