ചൂണ്ടല്‍ ഗ്രാമ പഞ്ചായത്തില്‍ 2022-2023 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു.

Advertisement

Advertisement

 

കേച്ചേരി ഗവ.എല്‍.പി.സ്‌കൂളില്‍ നടന്ന കട്ടില്‍ വിതരണ ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി.ടി. ജോസ് അധ്യക്ഷനായി. അസിസ്റ്റന്റ് സെക്രട്ടറി ബിന്ദു ഫ്രാന്‍സിസ് പദ്ധതി വിശദീകരണം നടത്തി. വാര്‍ഷിക പദ്ധതിയില്‍ നിന്നും 1,04,375 രൂപ ചിലവഴിച്ച് 25 ഗുണഭോക്താക്കള്‍ക്കാണ് കട്ടില്‍ വിതരണം നടത്തിയത്.