വേലൂര്‍ ശ്രീ കാര്‍ത്ത്യായനി ദേവി ക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കമായി.

Advertisement

Advertisement

 

ജനുവരി 31 മുതല്‍ ഫെബ്രുവരി 8 വരെയുളള 9 ദിവസങ്ങളിലായാണ് ഉത്സവം ആഘോഷിക്കുന്നത്. ചൊവ്വാഴ്ച്ച വൈകീട്ട് തന്ത്രി ബ്രഹ്മശ്രീ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ശുദ്ധികലശ ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന് നടന്ന ഉത്സവാഘോഷങ്ങളുടെ ഉദ്ഘാടനം ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വിജയന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് സേതുമാധവന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ നെല്ലുവായ് ധന്വന്തരി ആയുര്‍വേദ ഹോസ്പ്പിറ്റല്‍ ചീഫ് ഫിസിഷന്‍ ഡോ. ശ്രീകൃഷ്ണന്‍ ദേവി നാമം ആലേഖനം ചെയ്ത ഷാളിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.