ഫെബ്രുവരി 5ന് തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ സൗജന്യ ക്വിസ് മത്സരം

Advertisement

Advertisement

 

പ്രസിഡന്‍സി എന്‍ട്രന്‍സ് അക്കാദമിയുടെ നേതൃത്വത്തില്‍ പ്ലസ്ടു സയന്‍സ് സ്റ്റേറ്റ്, സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്കായി ഫെബ്രുവരി 5ന് തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ വെച്ച് സൗജന്യ ക്വിസ് മത്സരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രസിഡന്‍സി എന്‍ട്രന്‍സ് അക്കാദമി ടാലന്റ് സര്‍ച്ച് ആന്റ് ആപ്റ്റിട്യൂഡ് ടെസ്റ്റ് (പെറ്റ് സാറ്റ്) എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.തൃശൂര്‍ എം.പി ടി.എന്‍ പ്രതാപന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.ഫിസിക്‌സ്, കെമിസ്ട്രി, ജനറല്‍ നോളെജ് ,ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ മൂന്ന് അംഗങ്ങള്‍ ഉള്‍പ്പെട്ട ടീമുകളായി ഒരു സ്‌കൂളില്‍ നിന്നും മൂന്ന് ടീമുകള്‍ക്ക് വരെ മത്സരത്തില്‍ പങ്കെടുക്കാം.