കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിലെ ആളൂര്‍ പാടശേഖരത്തിലെ നെല്‍കൃഷിയ്ക്ക് രോഗബാധ.

Advertisement

Advertisement

 

200 ഏക്കറിലേറെ വരുന്ന പാടശേഖരത്തിന്റെ പകുതിയോളം ഭാഗത്താണ് രോഗബാധ ഉണ്ടായിട്ടുള്ളത്. ലക്ഷ്മി ഡിസീസ് എന്ന രോഗബാധയാണ് വിളഞ്ഞ് നില്‍ക്കുന്ന നെല്‍കതിരുകളില്‍ ബാധിച്ചിട്ടുള്ളത്. സാധാരണ വിളവ് വര്‍ദ്ധിക്കുന്ന സമയങ്ങളില്‍ ലക്ഷ്മി രോഗബാധ ഉണ്ടാകാറുണ്ടെങ്കിലും ഐശ്വര്യമായാണ് കര്‍ഷകര്‍ കണ്ടിരുന്നത്. എന്നാല്‍ കതിരുകളില്‍ വ്യാപാമായി രോഗ ബാധയുണ്ടായതോടെ കര്‍ഷകര്‍ ആശങ്കയിലായിരിക്കുകയാണ്. മഞ്ഞ നിറത്തില്‍ കാണുന്ന രോഗബാധ മൂലം രണ്ട് ദിവസത്തിനുള്ളില്‍ കതിരുകള്‍ കരിഞ്ഞ് പോകുന്ന സ്ഥിതിയാണുള്ളത്. നാല്‍പ്പത് ഏക്കറിലെ നെല്‍കൃഷിയിലാണ് ഈ രോഗബാധ വ്യാപകമായിരിക്കുന്നത്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുമോ എന്ന ആശങ്കയ്‌ക്കൊപ്പം വലിയ സാമ്പത്തിക നഷ്ടമുണ്ടാകാനുള്ള സാധ്യതയും കര്‍ഷകരെ വലയ്ക്കുന്നുണ്ട്.