നമ്മള്‍ ചാവക്കാട്ടുകാര്‍ കൂട്ടായ്മയുടെ അന്നദാനം ജീവദാനം പദ്ധതിക്ക് തുടക്കമായി

Advertisement

Advertisement

നമ്മള്‍ ചാവക്കാട്ടുകാര്‍ കൂട്ടായ്മയുടെ അന്നദാനം ജീവദാനം പദ്ധതിക്ക് തുടക്കമായി. എരിയുന്ന വയറിന് ഒരു പിടി ചോറ് എന്ന ആശയവുമായാണ് വിശപ്പുരഹിത ചാവക്കാടിന് വേണ്ടി സംഘടനയുടെ ശ്രമം. കുടുംബശ്രീ ജനകീയ ഹോട്ടലുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ബസ് സ്റ്റാന്റ്ിനടുത്തുള്ള ജനകീയ ഹോട്ടലില്‍ അര്‍ഹരായ 10 പേര്‍ക്ക്് ദിവസവും ഉച്ചഭക്ഷണം നല്‍കും. ചാവക്കാട് നഗരസഭാധ്യക്ഷ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. സംഘടന പ്രസിഡണ്ട് ഡോ. പി വി മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. രാജന്‍ മാക്കല്‍, എംഎ മൊയ്തീന്‍ഷാ, ഷബീര്‍ ഡിജിമാക്‌സ്, പി കെ ഫസലുദ്ദീന്‍, കെ സി ശിവദാസ്, ബദറുദ്ദീന്‍ ഗുരുവായൂര്‍, കമറു കരീം, സി എം മുജീബ് എന്നിവര്‍ സംസാരിച്ചു.