കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്തില്‍ കന്നുകുട്ടി വിതരണത്തിന്റെ ഒന്നാം ഘട്ടം നടന്നു

Advertisement

Advertisement

 

കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്തില്‍ കന്നുകുട്ടി വിതരണത്തിന്റെ ഒന്നാം ഘട്ടം നടന്നു. മൃഗാശുപത്രിക്ക് സമീപം ചേര്‍ന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍ കന്നുകുട്ടി വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് എന്‍.എസ്. ധനന്‍ അധ്യക്ഷനായി. പഞ്ചായത്ത് വെറ്റിനറി സര്‍ജന്‍ ഡോ ബൈജു ആമുഖ പ്രഭാഷണം നടത്തി. സ്ഥിരം സമിതി അധ്യക്ഷരായ ഷെക്കീല ഷെമീര്‍, എന്‍.എ.ബാലചന്ദ്രന്‍, നിവ്യ റെനീഷ്, പഞ്ചായത്തംഗങ്ങളായ പി.കെ. അസീസ്, ഷീബ ചന്ദ്രന്‍, എ.എ. കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. 2022-23 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി 7, 68,000 രൂപ വകയിരുത്തി 64 ഗുണഭോക്താക്കള്‍ക്കാണ് കന്നുക്കുട്ടി വിതരണം നടത്തുന്നത്.