എലിപ്പനി പ്രതിരോധവും നിയന്ത്രണവും ; പരിശീലന ക്ലാസ് സംഘടിപ്പിച്ചു

Advertisement

Advertisement

ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും എരുമപ്പെട്ടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ എലിപ്പനി രോഗപ്രതിരോധവും നിയന്ത്രണവും എന്ന വിഷയത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും യൂത്ത് ക്ലബ് പ്രവര്‍ത്തകര്‍ക്കുമായി അര്‍ദ്ധദിന പരിശീലന ക്ലാസ് സംഘടിപ്പിച്ചു. എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ടി.പി ശ്രീദേവി മുഖ്യാതിഥിയായി. ജില്ലാ മാസ് മീഡിയ ഓഫീസര്‍ ടി.എ ഹരിതാദേവി, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍മാരായ റെജീന രാമകൃഷ്ണന്‍, ടി.സോണിയ ജോണി ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ ഇ. സുഷമ, എച്ച്. എസ് പി.കെ സതീശന്‍ എന്നിവര്‍ സന്നിഹിതരായി. ബോധവല്‍ക്കരണ ക്ലാസിന് ദേശമംഗലം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ശ്രീജിത്ത് എച്ച്. ദാസ് നേതൃത്വം നല്‍കി.