കണ്ടാണശ്ശേരി സെന്റ് ജോസഫ് ഇടവക ദേവാലയത്തിലെ തിരുന്നാള്‍ ശനി, ഞായര്‍ ദിവസങ്ങളിലായി ആഘോഷിക്കും.

Advertisement

Advertisement

 

 

ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുന്നാളാണ് ശനി, ഞായര്‍ ദിവസങ്ങളിലായി ആഘോഷിക്കുന്നത്.ശനിയാഴിച്ച വൈകീട്ട് 5.30 ന് മറ്റം ഫൊറോന വികാരി ഫാ.ഷാജു ഊക്കന്‍ കാര്‍മ്മികനായി ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവയ്ക്ക് ശേഷം പ്രസുദേന്തി വാഴ്ച്ചയും വിശുദ്ധരുടെ രൂപം എഴുന്നെള്ളിപ്പും നടക്കും. തിരുന്നാള്‍ ദിവസമായ ഞായറാഴ്ച്ച രാവിലെ 9.30 ന് പാവറട്ടി സെന്റ് തോമസ് ആശ്രമത്തിലെ ഫാ.സിജേഷ് വാതുക്കാടന്‍ മുഖ്യ കാര്‍മ്മികനായി ആഘോഷമായ തിരുന്നാള്‍ പാട്ടു കുര്‍ബ്ബാനയുണ്ടാകും.