കൂറ്റനാട് സ്‌കൂട്ടികള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്ക്.

Advertisement

Advertisement

 

അപകടത്തില്‍ പരിക്കു പറ്റിയ നാഗലശ്ശേരി സ്വദേശി അജ്മല്‍(19), മൈലാഞ്ചിക്കാട് സ്വദേശി മുഹമ്മദ് റിയാസ്(29) എന്നിവരെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൂറ്റനാട് പട്ടാമ്പി റോഡില്‍ കെഎസ്ഇബി ഓഫീസിന് സമീപത്തായാണ് സ്‌കൂട്ടറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ ആയിരുന്നു അപകടം. പട്ടാമ്പി ഭാഗത്തേക്ക് പോകുന്ന സ്‌കൂട്ടിയും കൂറ്റനാട് ഭാഗത്തേക്ക് വരുന്ന സ്‌കൂട്ടിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.