ഗുരുവായൂരില്‍ ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു.

Advertisement

Advertisement

ഗുരുവായൂരില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ച് വീണ യുവാവ് ബസ് കയറി മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതിക്ക് പരിക്കേറ്റു. ചാവക്കാട് ഒരുമനയൂര്‍ തോട്ടുങ്ങല്‍ കാസിമിന്റെ മകന്‍ 24 വയസ്സുള്ള മുഹമ്മദ് ഖൈസ് ആണ് മരിച്ചത്. വട്ടംപ്പാടം കോഴപ്പാട്ട് ഭാാഗ്യലക്ഷ്മിക്കാണ് പരിക്കേറ്റത്. തെക്കേ ഔട്ടര്‍ റിംഗ് റോഡില്‍ വൈകീട്ട് ആറോടെയായിരുന്നു അപകടം. മുതവട്ടൂരിലെ സ്വകാര്യ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലെ ട്രെയിനറാണ് ഖൈസ്. സ്ഥാപനത്തില്‍ നിന്ന് ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടയില്‍ എതിരെ വന്ന ഭാഗ്യലക്ഷ്മിയുടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണ ഖൈസിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. ഓടി കൂടിയ നാട്ടുകാരുടെ സഹായത്തോടെ ആക്ട്‌സ് പ്രവര്‍ത്തകര്‍ ഇയാളെ മുതുവട്ടൂര്‍ രാജ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.