ജനകീയ പ്രതിരോധ ജാഥക്ക് ചാവക്കാട് സ്വീകരണം നല്‍കും.

Advertisement

Advertisement

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് ചാവക്കാട് സ്വീകരണം നല്‍കും. ചാവക്കാട് നഗരസഭ ചത്വരത്തില്‍ മാര്‍ച്ച് 4 വൈകീട്ട് നാലിന് ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേത്വത്തിലാണ് സ്വീകരണം. സ്വീകരണം വിജയിപ്പിക്കുന്നതിനായുള്ള ഗുരുവായൂര്‍നിയോജക മണ്ഡലം സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ വി അബ്ദുള്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു .നാട്ടിക ഏരിയാ സെക്രട്ടറി എം എ ഹാരിസ് ബാബു അധ്യക്ഷനായി.