നിര്‍ധന രോഗികള്‍ക്ക് സൗജന്യ നിരക്കില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്ന പീപ്പിള്‍സ് കെയര്‍ പദ്ധതിക്ക് ധാരണയായി.

Advertisement

Advertisement

നിര്‍ധന രോഗികള്‍ക്ക് സൗജന്യ നിരക്കില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്ന പീപ്പിള്‍സ് കെയര്‍ പദ്ധതിക്ക് പീപ്പിള്‍സ് ഫൗണ്ടേഷനും പെരുമ്പിലാവ് അന്‍സാര്‍ ഹോസ്പിറ്റലും തമ്മില്‍ ധാരണയായി. പദ്ധതിയിലൂടെ പീപ്പിള്‍സ് ഫൗണ്ടേഷന്‍ ശുപാര്‍ശ ചെയ്യുന്ന നിര്‍ധന രോഗികള്‍ക്ക് ചികിത്സാ ചിലവില്‍ ഇളവ് അനുവദിക്കും. പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ഇതു സംബന്ധിച്ച ധാരണ പത്രം അന്‍സാര്‍ ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് സി.ഇ.ഒ ഷാജു മുഹമ്മദുണ്ണി പീപ്പിള്‍സ് ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് അംഗം ഒ.കെ ഫാരിസിന് കൈമാറി.