സ്വാമി ഉദിത് ചൈതന്യജിയുടെ പൈതൃക ഭാഗവത സപ്താഹത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

Advertisement

Advertisement

പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് നാല് വരെ ഗുരുവായൂര്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന സ്വാമി ഉദിത് ചൈതന്യജിയുടെ പൈതൃക ഭാഗവത സപ്താഹത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ ഡോ. ഡി. എം.വാസുദേവന് സ്വാമി ഉദിത് ചൈതന്യ ലോഗോ നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് സ്വാമി ഉദിത് ചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തി. മുഖ്യ സംയോജകന്‍ ഡോ. വി. വിജയകുമാറിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ജനറല്‍ കണ്‍വീനര്‍ പി.എസ്. പ്രേമാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തി.