സഹപ്രവര്‍ത്തകനെ മര്‍ദ്ദിച്ച കേസില്‍ പ്രതിക്ക് 9 മാസം തടവും ആയിരം രൂപ പിഴയും ശിക്ഷ

Advertisement

Advertisement

ഗുരുവായൂര്‍ ജല അതോറിറ്റി ഓഫീസില്‍ സഹപ്രവര്‍ത്തകനായ ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ പ്രതിക്ക് 9 മാസം തടവും ആയിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വടക്കേക്കാട് ഞമനേങ്ങാട് കൂളിയാട്ടയില്‍ കെ എസ് മുഹമ്മദ് അയൂബിനെയാണ് ചാവക്കാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം കൂടി തടവ് അനുഭവിക്കണം. 2016 ജൂലൈ 18നാണ് കേസിനാസ്പദമായ സംഭവം. 2015 ല്‍ മറ്റൊരു കേസില്‍ ഇയാള്‍ക്കെതിരെ കുന്നംകുളം കോടതി താക്കീതും നല്‍കിയിരുന്നു. പ്രതി സര്‍വ്വീസില്‍ നിന്ന് വിരമിച്ചു. നിലവില്‍ എടപ്പാള്‍ സെക്ഷന്‍ ഓഫീസിലെ റവന്യൂ ക്ലാര്‍ക്കായ യുഎം ഹാരിസിനെ മര്‍ദ്ദിച്ച കേസിലാണ് കോടതിവിധി.