ഇന്ധന സെസ്;ചരക്കുകൂലിയും അവശ്യ സാധനങ്ങളുടെ വിലയും ഉയരും,കെഎസ്ആര്‍ടിസിക്കും തിരിച്ചടി

Advertisement

Advertisement

 

പെട്രോളിനും ഡീസലിനും സെസ് ഏര്‍പ്പെടുത്താനുളള ബജറ്റ് പ്രഖ്യാപനം നടപ്പായാല്‍ ചരക്ക് കൂലിയും കുത്തനെ ഉയരും. അവശ്യ സാധനങ്ങളെല്ലാം എത്തുന്നത് ഇതര സംസ്ഥാനങ്ങളില്‍ നിന്നായതിനാല്‍ ചരക്ക് കൂലിയിലെ വര്‍ദ്ധന വിക്കയറ്റത്തിലേക്ക് നയിക്കുമെന്ന് ചരക്ക് വാഹന ഉടമകള്‍ മുന്നറിയിപ്പ് നല്‍കുന്നു.കേരളത്തിലേക്ക് പ്രധാനമായും അരി എത്തുന്നത് ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന്. ഉള്ളി , ഇരുളക്കിഴങ്ങ് തുടങ്ങിയ എത്തുന്നതാകട്ടെ മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നും. ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം അനുസരിച്ച് പെട്രോളിനും ഡീസലിനും രണ്ട് ശതമാനം സെസ് ഏര്‍പ്പെടുത്തിയാല്‍ ചരക്ക് കൂലിയില്‍ നല്ല തരത്തില്‍ വര്‍ധന ഉണ്ടാകും. വരുമാന വര്‍ദ്ധന ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ സെസ് ഏര്‍പ്പെടുത്തുന്നതെങ്കിലും ഇതിന് വിപരീത ഫലമുണ്ടാകാമെന്നും ലോറി ഉടമകള്‍ പറയുന്നു. ചരക്ക് ലോറികളടക്കം അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്നവര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഇന്ധനം നിറയ്ക്കും. സെസിന്റെ പേരു പറഞ്ഞ് കച്ചവടക്കാര്‍ ജനത്തെ പിഴിയുകയും ചെയ്യും.