ആനപ്രേമികള്‍ക്ക് ആവേശമായി തെച്ചിക്കോട്ട് രാമചന്ദ്രന്റെ വരവ്.

Advertisement

Advertisement

 

അക്കിക്കാവ് പൂരത്തിന് കൊങ്ങണൂര്‍ ദേശത്തിന് വേണ്ടിയാണ് ആനയെ എഴുന്നള്ളിച്ചത്. 4 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ആദ്യമായാണ് കുന്നംകുളം മേഖലയിലെ പൂരത്തിന് രാമചന്ദ്രന്‍ എത്തുന്നത്. 2019 ല്‍ ചൊവ്വന്നൂര്‍ കല്ലഴി പൂരത്തിന് പടിഞ്ഞാറ്റുമുറി വിഭാഗത്തിന് വേണ്ടി രാമചന്ദ്രനെ എഴുന്നള്ളിച്ചിരുന്നു. പൂരത്തിനായി ദേശത്ത് വന്നിറങ്ങിയ ആനയെ കാണാന്‍ നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയത്. ആന പരിപാലന നിയമം പാലിച്ചുള്ള എല്ലാ ഒരുക്കങ്ങളും ദേശക്കാര്‍ ഒരുക്കിയിരുന്നു.