ജീവകാരുണ്യ പ്രവര്‍ത്തന ധനസമാഹരണത്തിനായി ബിരിയാണി ഫെസ്റ്റ് നടത്തി.

Advertisement

Advertisement

 

പെരുമ്പിലാവ് ലീഡ് വെല്‍ഫെയര്‍ സൊസൈറ്റി, ജീവകാരുണ്യ പ്രവര്‍ത്തന ധനസമാഹരണത്തിനായി ബിരിയാണി ഫെസ്റ്റ് നടത്തി.
കടവല്ലൂര്‍ മേഖലയിലെ നിര്‍ധന കുടുംബങ്ങളിലെ രോഗികള്‍ക്ക് മരുന്നും, മറ്റു അനുബന്ധ ഉപകരണങ്ങളും സൗജന്യമായി നല്‍കുന്നതിന്റെ ഭാഗമായാണ് ഫെസ്റ്റ് നടത്തിയത്. ലീഡ് രക്ഷാധികാരി ഷബീര്‍ അഹ്‌സന്‍ അധ്യക്ഷത വഹിച്ചു. നിര്‍ദ്ധനരും കിടപ്പിലായവരുമായ രോഗികള്‍ക്കും മുതിര്‍ന്നവര്‍ക്കും പാലിയേറ്റിവ് സൗജന്യ മരുന്ന് വിതരണം, വിദ്യാഭ്യാസ സഹായങ്ങള്‍, ഭവന നിര്‍മ്മാണ പദ്ധതികള്‍ തുടങ്ങി ജാതി മത ഭേദമന്യേ ലീഡ് വെല്‍ഫെയര്‍ സൊസൈറ്റി അഞ്ചു വര്‍ഷത്തോളമായി സഹായങ്ങള്‍ നല്‍കി വരുന്നുണ്ടെന്ന് ലീഡ് പ്രസിഡന്റ് ഇസ്മയില്‍ കാസിം പറഞ്ഞു.