Advertisement

Advertisement

പണം വാങ്ങി ജനറല്‍ ആശുപത്രിയില്‍ പരിശോധനകളില്ലാതെ ഡോക്ടര്‍മാര്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം നടത്തിയത് സംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. കൃത്യമായ പരിശോധനയില്ലാതെ ഹെല്‍ത്ത് കാര്‍ഡ് ദോശ ചുടുന്നത് പോലെ കൊടുക്കുന്നതായി പ്രതിപക്ഷം കുറ്റപ്പെടുത്തി. ജനറല്‍ ആശുപത്രിയില്‍ നിന്നും 300 രൂപ കൈക്കൂലി വാങ്ങി ദോശ ചുടുന്നത് പോലെ ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്ന സ്ഥിതിയാണെന്നും കാര്‍ഡുകളെല്ലാം 100% കൃത്യമാണെന്ന് മന്ത്രിക്ക് ഉറപ്പിച്ചു പറയാമോയെന്നും പ്രതിപക്ഷം ചോദിച്ചു. സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ പരിശോധിക്കേണ്ട ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സംവിധാനം ഇല്ല. ഹോട്ടലുകള്‍ രജിസ്‌ട്രേഷന്‍ എടുക്കുന്നില്ല. ഹോട്ടലുകളുടെയും തൊഴിലാളികളുടെയും വിവരങ്ങള്‍ കൃത്യമായുള്ള ഡാറ്റ ബേസ് പോലും ഇല്ല. വകുപ്പുകള്‍ക്ക് ഏകോപനമില്ലെന്നും വകുപ്പ് മന്ത്രി പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. വളരെ പ്രധാനപ്പെട്ട വിഷയത്തില്‍ മന്ത്രി ലാഘവ ബുദ്ധിയോടെ മറുപടി പറയുന്നത് നിര്‍ഭാഗ്യകരമാണ്. ഭക്ഷ്യ സുരക്ഷയില്‍ കേരളം ഒന്നാം സ്ഥാനത്ത് നിന്നും ഏഴാം സ്ഥാനത്തേക്ക് വീണതായും പ്രതിപക്ഷം കുറ്റപ്പെടുത്തി.