കിരാലൂര്‍ ശിവക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി തിങ്കളാഴ്ച്ച പള്ളിവേട്ട ആഘോഷിച്ചു. ജനുവരി 31 മുതല്‍ ഫെബ്രുവരി 7 വരെ യുള്ള എട്ട് ദിവങ്ങളിലായിട്ടാണ് ഉത്സവം നടന്നത്.ദേവചൈതന്യം ക്ഷേത്രമതില്‍ കെട്ടില്‍ നിന്നും പുറത്തേക്കു പ്രവഹിക്കുന്നത് തിരുവുത്സവകാലത്തു നടക്കുന്ന പള്ളിവേട്ട എന്ന ചടങ്ങോടുകൂടിയാണ്. ദേവന്‍ വന്യമൃഗങ്ങളെ വേട്ടയാടുന്ന പള്ളിവേട്ട എന്ന ചടങ്ങിന്റെ സാരവും ഇതുതന്നെയാണ്. പള്ളിവേട്ട കഴിഞ്ഞ് തിരിച്ചെത്തിയാല്‍ പള്ളിക്കുറുപ്പ് എന്ന ചടങ്ങാണു നടക്കുക. പള്ളിവേട്ട കഴിഞ്ഞ ദേവന്‍ വിശ്രമത്തിനുവേണ്ടി ഉറങ്ങുന്നുവെന്നാണ് ഐത്യഹ്യം.